കണ്ണൂര്‍: മൂന്നുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ ജില്ലാ കലക്ടര്‍ സുഭാഷ് ടി വി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയിടങ്ങളില്‍ കൂട്ടംകൂടുന്നതും പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതും കുറ്റമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ കൂട്ടംകൂടാന്‍ പാടില്ല. ബീച്ചുകള്‍, ഹില്‍ സേ്റ്റേഷനുകള്‍, കോട്ടകള്‍ തുടങ്ങി ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലും സ്പോര്‍ട്സ് ക്ലബുകളിലും ജിമ്മുകളിലും പോകാന്‍ പാടില്ല.
ഗള്‍ഫില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ഉത്സവം നടത്തിയതിന് തൃച്ചംബരം ക്ഷേത്രം ഭാരവാഹികള്‍ക്ക് എതിരെ കേസെടുത്തിരുന്നു. എണ്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പന്‍കാവില്‍ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.


