ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് രോഗബാധയുടെ സംശയത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് ജീവനൊടുക്കി. സഫ്ദര്‍ജംഗ് ആശുപത്രിയുടെ മുകളിലെ നിലയില്‍ നിന്ന് ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് എത്തിയ തന്‍വീര്‍ സിംഗ് ആണ് മരിച്ചത്. ഇയാളെ ബുധനാഴ്ച രാത്രി ഒന്‍പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവാവിന് പരിശോധനയില്‍ വൈറസ് ബാധ സംശയിച്ചതോടെയാണ് ഐസൊലേഷനിലാക്കിയത്. ഇയാളുടെ സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കാന്‍ ഇയാള്‍ വിമുഖത കാണിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ തന്‍വീര്‍ പഞ്ചാബ് സ്വദേശിയാണ്.

