ലക്നോ: എംഎല്‍എ ശല്യം ചെയ്തെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ബിഎസ്പി എംഎല്‍എ ഷാം ആലത്തിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. എംഎല്‍എയുടെ കമ്ബനിയിലാണ് യുവതി ജോലി ചെയ്യുന്നത്. എംഎല്‍എ നിരന്തരമായി ശല്യം ചെയ്തെന്നും വീട്ടിലേക്ക് വിളിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്ന് ഗോമ്തി നഗര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് സിങ് പറഞ്ഞു. അസംഗഡിലെ മുബാറക്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് ഷാ അലം.

