ചെങ്ങന്നൂര്‍: കെവിന് പി ജോസഫിന്റെ ദുരഭിമാനകൊലയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും.
മാന്നാനത്ത് തട്ടിക്കൊണ്ടുപോയ നവവരന്റെ മൃതദേഹം കണ്ടെത്തി ; പുനലൂര്‍ സ്വദേശി അറസ്റ്റില്‍
സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ പൊലീസ് അല്ല, ആഭ്യന്തര വകുപ്പും സിപിഎമ്മുമാണ്. ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷനാണ് കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നം. പ്രതികള്‍ സിപിഎമ്മുകാരായതാണ് അവരെ പിടികൂടുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്ങന്നൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


