മുവാറ്റുപുഴ: അലിവ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയും, എന്‍ലിവന്‍ ഐ എ എസ് അക്കാഡമിയും സംയുക്തമായി മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ + 2, എസ് എസ് എല്‍ സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും, സമ്പൂര്‍ണ്ണ പ്രതിഭാ സംഗമം – 2018 ചടങ്ങില്‍ വച്ച് പുരസ്കാരം നല്കി ആദരിക്കുന്നു.
2018 മേയ് 30 ബുധനാഴ്ച രാവിലെ 9.30 മുതല്‍ മുവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2 സെഷനുകളായാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.
രാവിലെ 9.30 മുതല്‍ A+ നേടിയ +2 വിദ്യാര്‍ത്ഥികളുടേയും, 11 മണിക്ക് എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടേയും രജിസ്ട്രേഷന് ആരംഭിക്കും പ്രതിഭാ സംഗമത്തോടനുബന്ധിച്ച് ‘ സിവില്‍ സര്‍വ്വീസ് ഒരു ബോധവല്‍ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത കരിയര്‍ വിദഗ്ദ്ധന് പി.എം സന്തോഷ്, തിരുവനന്തപുരം (എന്‍ലിവന്‍ സിഇഒ) നയിക്കുന്ന സെമിനാറും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
അഡ്വ.ജോയ്സ് ജോര്‍ജ് എം പി, എല്‍ദോ എബ്രഹാം എം എല്‍ എ ജോസഫ് വാഴക്കന് എക്സ് എം എല്‍ എ, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശീന്ദ്രന് പ്രതിപക്ഷ നേതാവ് കെ എ അബ്ദുള്‍ സലാം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ മജീദ്, സി പി എം ഏരിയാ സെക്രട്ടറി എം ആര് പ്രഭാകരന്, ജോസ് ഒഴുകയില്‍ മുവാറ്റുപുഴ വിദ്യാഭ്യസ ജില്ലാ ഓഫീസര്‍ തുടങ്ങി മുവാറ്റുപുഴയിലെ നിരവധി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഭാ സംഗമത്തില്‍ വച്ച് സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരവും നല്‍കും.
പ്രതിഭാ സംഗമത്തിലും, സെമിനാറിലും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, വിശദവിവരങ്ങള്‍ക്കായി 9495274701, 9847003269 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നത്