ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മദ്രാസ് സര്‍വകലാശാല അടച്ചു. അനിശ്ചിത കാലത്തേക്കാണ് സര്‍വകലാശാല അടച്ചത്. വിദ്യാര്‍ഥികള്‍ ഉടന്‍ ഹോസ്റ്റല്‍ വിട്ടുപോകാന്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചു. രാത്രിയും പ്രതിഷേധം തുടരനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. മദ്രാസ് ഐഐടിയിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നേരത്തെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംയുവിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി കാര്ത്തികേയന്, പബ്ലിക് അഡിമിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ഥി സുബ്ബിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ഇതുവരെ വിട്ടയച്ചിട്ടില്ല.


