ബംഗളൂരു: ഇനി കന്നഡയ്ക്ക് പെരിയവരായി കുമാരസ്വാമി. രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വര, എന്നിവരിലൊരാള്‍ ഉപമുഖ്യമന്ത്രിയാവുമെന്നാണ് വിവരം. ഒരാള്‍ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും രണ്ടാമന് മന്ത്രി സ്ഥാനവും എന്ന ഫോര്‍മുലയും ചര്‍ച്ചയിലുണ്ട്. ഇത് സംമ്പന്ദിച്ച് ക്യാമ്പില്‍ തര്‍ക്കം രൂക്ഷമാണ്.
ജനതാദള്‍ (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. ഒപ്പം 14 മന്ത്രി സ്ഥാനങ്ങളാണ് ജനതാദളിന് ലഭിക്കുക. ഉപമുഖ്യമന്ത്രി പദവും 20 മന്ത്രിമാരും കോണ്‍ഗ്രസിന് ലഭിക്കും. മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാര്‍ ജി.പരമേശ്വര എന്നിവരുടെ തര്‍ക്കവും ഉപമുഖ്യമന്ത്രി സ്ഥാനത്തെചൊല്ലി തുടരുകയാണ്.
അതേസമയം, യെദ്യൂരപ്പയെ താഴെയിറക്കിയ കോണ്‍ഗ്രസ് സഘ്യം മന്ത്രിമാരെ തീരുമാനിക്കുന്നകാര്യത്തില് പ്രതിരോധത്തിലാവും. മന്ത്രിമാരെ നിശ്ചയിക്കുക ഇരു പാര്‍ട്ടികള്‍ക്കും തലവേദനയാകും. കാരണം ഇരു പാര്‍ട്ടികളിലുമുള്ള ഒട്ടുമിക്ക എം എല്‍ എമാരും പണവും മന്ത്രിസ്ഥാനവും ബി ജെ പി വാഗ്ദാനം ചെയ്തതതൊഴിവാക്കിയാണ് ഒപ്പം നിന്നത്.അതിനാല്‍ തന്നെ തങ്ങള്‍ക്ക് മാന്യമായ പരിഗണന വേണമെന്നാണ് എല്ലാ എം എല്‍ എമാരുടെയും ആവശ്യം. ഇതോടെ കോണ്‍ഗ്രസ്സ് ജെ.ഡി.എസ് സഘ്യവും പ്രതിസന്ധിയിലാവും.



