കോതമംഗലം: ദേശീയപാതയിലെ കോതമംഗലം മുവാറ്റുപുഴ റോഡില്‍ കറുകടം അമ്പലപ്പടിയില്‍ ആണ് അപകടം നടന്നത്. എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് എക്കോസ്പോര്‍ട് കാര്‍ ആണ് അപകടത്തില്‍ പെട്ടത്. മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ നാല് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന വ്യക്തി ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞത് കണ്ട് ഓടി കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് വാഹനത്തില്‍ ഉള്ളവരെ പുറത്തെടുക്കുകയായിരുന്നു. അമിത വേഗത്തില്‍ അല്ലാതിരുന്നതും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരുന്നതും കാര്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായി.

