2016 ൽ പുറത്തു വന്ന ‘ദോ ലഫ്സോൺ കി കഹാനി’ എന്ന ചിത്രത്തിലെ കിടപ്പറ രംഗങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. നടി കാജൽ അഗര്‍വാളിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് ‘ദോ ലഫ്സോൺ കി കഹാനി’

രൺദീപ് ഹൂഡ നായകനായ ചിത്രം സംവിധാനം ചെയ്തത് ദീപക് ടിജോരിയാണ്. ഒരു ടോക് ഷോയിൽ പങ്കെടുക്കവെയാണ് അന്നുണ്ടായ മാനസിക വിഷമത്തെപ്പറ്റി കാജൽ തുറന്നു പറഞ്ഞത്

അന്ധനായ നായക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായൻ അത്തരമൊരു രംഗം ചെയ്യിച്ചത് എന്ന് കാജൽ പറയുന്നു. തനിക്കു അത് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു എന്നും കാജൽ പറയുന്നു. ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ല എന്നും കാജൽ പറഞ്ഞു


