കോഴിക്കോട്: ബ്യൂട്ടിപാര്‍ലറിന്റെ ഉടമയല്ല കസ്റ്റമര്‍ മാത്രമായിരുന്നു ജോളിയെന്ന് വെളിപ്പെടുത്തല്‍.ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജോളി അടുത്ത സുഹൃത്തല്ല. എന്‍.ഐ.ടിയിലെ അധ്യാപികയാണെന്നാണ് തന്നോടും പറഞ്ഞുരുന്നതെന്നും സുലേഖ പറഞ്ഞു.
ജോളിയുടെ വ്യക്തിപരമായ ഒരു കാര്യവും തനിക്ക് അറിയില്ല. തന്നോട് പറയാറുമില്ല. മാസത്തില്‍ ഒരിക്കലൊക്കെ വന്ന് ഫേഷ്യല്‍ ചെയ്ത് പോകും. എന്‍.ഐ.ടിയിലെ അധ്യാപിക എന്ന പരിഗണന നല്‍കിയിരുന്നു. അത്ര മാത്രമേ ഉണ്ടായിട്ടുള്ളു.
ഭര്‍ത്താവ് മരിച്ച സമത്ത് അവരുടെ വീട്ടില്‍ പോയിരുന്നു. അറ്റാക്ക് കാരണമാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് തന്നോട് പറഞ്ഞതെന്നും സുലേഖ പറഞ്ഞു.


