സൗദിയില്‍ വീണ്ടും ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് സൗദി അധികൃതര്‍. പ്രളയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇതോടെ സൗദിയില്‍ ജാഗ്രതാ നിര്‍ദേശം നല്കി.
സൗദി പ്രകൃതി സംരക്ഷണകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നല്കിയ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ നടപടി.അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും താഴ്വരകളില്‍ നിന്നും അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.ന


