നടുറോഡില്‍ മൂര്‍ഖനും പൂച്ചകളും മുഖാമുഖം എത്തിയാല്‍ എന്തു സംഭവിക്കും?മൂര്‍ഖനെ തുരത്തിയോടിച്ച് പൂച്ചകള്‍. മൂര്‍ഖനു ചുറ്റും പൂച്ചകള്‍ വട്ടമിടുന്ന കാഴ്ചയാണിത്. പൂച്ചകള്ക്കുണ്ടോ മൂര്‍ഖനെ പേടി. കൊത്താന്‍ ശ്രമിക്കുന്ന മൂര്‍ഖനെ പൂച്ച പേടിപ്പിച്ച് ഓടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
View this post on Instagram
ബോളിവുഡ് താരം നീല്‍ നിതിനാണ് വീഡിയോ പങ്കുവെച്ചത്. പട്ടാപ്പകല്‍ വിഷപ്പാമ്പിനെ തുരത്തിയോടിക്കുന്ന പൂച്ചകള്‍. നാല് പൂച്ചകള്‍ ചേര്‍ന്നാണ് മൂര്‍ഖനെ വളഞ്ഞത്. പൂച്ചകളില്‍ നിന്ന് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ ഓടി രക്ഷപ്പെടുന്നത് കാണാം. മുംബൈയിലാണ് സംഭവം.