സ്വര്‍ണവില വീണ്ടും മുന്നോട്ടുതന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞെങ്കില്‍ വീണ്ടും കൂടിയ നിരക്കില്‍ തന്നെ എത്തിയിരിക്കുകയാണ്. രണ്ടു തവണയായി പവന് 240 രൂപയാണ് കൂടിയത്. 27,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി 3,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച രാവിലെ പവന് 80 രൂപ ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 160 രൂപ കുറഞ്ഞിരുന്നു.


