കോഴിക്കോട്: അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷന് ജോയിന്റ് സെക്രട്ടറിയും ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ.ടോണി ഡാനിയല്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊച്ചി അയ്യപ്പന് കോവിലിനു സമീപം പുളിക്കത്തറയില്‍ ,നിര്യതനായ പ്രൊഫ: ദാനിയലിന്റെ ( സെന്റ് ആല്‍ബര്‍ട്സ് കോളേജ് ) മകനാണു. ഭാര്യ സിസിലി (റിട്ട. ടീച്ചര്‍ ആഗ്ലോ ഇന്ത്യന്‍ സ്കൂള്‍) മകള്‍ അമ്മു (യുഎസ്) മരുമകന് ഡീല്‍ (യു എസ് ) ,സംസ്കാരം പിന്നീട്്.
പ്രെഫ: ടോണി ഇന്ത്യന്‍ കായിക രംഗത്തെ അതിപ്രശസ്തനായ സംഘാടകനായിരുന്നു.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ കായിക അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. വകുപ്പ് തലവനായി വിരമിച്ച ശേഷം ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡോക്ടറേറ്റ് നേടി. ഇന്ത്യയിലെ രണ്ടു രാജ്യാന്തര അത്ലറ്റിക്സ് ടെക്നിക്കല്‍ ഒഫീഷ്യല്‍സില്‍ ഒരാളായിരുന്ന അദ്ദേഹം ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലഘട്ടത്തിലാണ് സെന്റ് സേവ്യേഴ്സ് കോളേജ് ബാസ്ക്കറ്റ് ബോളിലും മറ്റു കായിക രംഗങ്ങളിലും മികവു പുലര്‍ത്തിയത്.