സംസ്ഥാനത്തെ ചെറിയ ഡാമുകളില്‍ പലതും തുറന്നിരിക്കുകയാണ്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വൈകാതെ തുറക്കും. നെയ്യാര്‍ ഡാമിന്റെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പീച്ചിയുടെ പരമാവധി സംഭരണ ശേഷി 79.25മീറ്ററാണ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമാണ്. ഡാമില്‍ നിന്നുള്ള വെള്ളമെത്തിയതോടെ മണലിപ്പുഴ പലയിടത്തും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. മണലിപ്പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
പീച്ചിക്കൊപ്പം വാഴാനി ഡാമില്‍ തുറന്നിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ ചിമ്മിനി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ പത്തിന് തുറക്കും.