കൊച്ചി: ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം വരാപ്പുഴയിലെ ആറുപൊലിസുകാരെ കേന്ദ്രീകരിച്ചെന്ന് സൂചന. . ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരുടെ പങ്കിന് പുറമെ തെളിവ് നശിപ്പിക്കാനും കസ്റ്റഡി മരണം എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡിന്റെ തലയില്‍ കെട്ടി വയ്ക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇവിടെ നടന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സംഭവത്തില്‍ ആറു പോലീസുകാരെയും ഈ ആഴ്ച അറസ്റ്റു ചെയ്യുമെന്ന് സൂചനയുണ്ട്. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തി കേസെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ചില ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിച്ചാലുടന്‍ അറസ്റ്റ് ഉണ്ടായേക്കും.
ശ്രീജിത്തിനൊപ്പം കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷം വരാപ്പുഴയിലെ പോലീസുകാരുടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
തെളിവ് നശിപ്പിക്കാനും കസ്റ്റഡി മരണം എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡിന്റെ തലയില്‍ കെട്ടി വയ്ക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ പോലീസ് ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ആറ് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാനുള്ള നീക്കം നടക്കുന്നത്. മഫ്തിയിലെത്തി കസ്റ്റഡിയില്‍ എടുത്ത രണ്ടു പോലീസുകാരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ശ്രീജിത്ത് മൊഴി നല്‍കിയിരുന്നു. ഇതിനിടെ, ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ചില ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭിച്ചാലുടന്‍ അറസ്റ്റ് ഉണ്ടായേക്കും.