തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ഐഎഎസ് ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ നഷ്ടപ്പെട്ടു. വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. പണം പിന്‍വലിച്ചതിന്റെ സന്ദേശം മൊബൈല്‍ ഫോണില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥ സംഭവം അറിയുന്നത്.
സിവില്‍ സപ്ലൈസ് വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്നാണ് പണം അപഹരിക്കപ്പെട്ടത്. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ പോലീസില്‍ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


