മൂവാററുപുഴ: അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു,ജാഗ്രതപാലിച്ച പൊലിസ് സംഘത്തിന് കയ്യടി പ്രവാഹം. ആസിഫക്കൊപ്പം കാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ ഒരു വിഭാഗം ആളുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് ജനം വലഞ്ഞത്. ഒഴുകിയെത്തിയ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ സംയമനം പാലിച്ച് പൊലിസ് പ്രവര്‍ത്തിച്ചത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി.
സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പേരിലാണ് തിങ്കളാഴ്ച ആളുകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.സാധാരണ പോലെ ജോലിക്ക് പോയവരേയും, വിദ്യാര്ത്ഥികളയേയും അപ്രഖ്യാപിത ഹര്‍ത്താല്‍ കുഴപ്പത്തിലാക്കി. ഹര്‍ത്താല്‍ പ്രചരണം കഴിഞ്ഞ മൂന്നു ദിവസമായി പല വാട്സ് അപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചങ്കിലും തമാശ്ശമട്ടിലാണ് ജനം ഇതിനെ കണ്ടത്.മൂവാററുപുഴ നഗരത്തിലെത്തിയപ്പോഴാണ് പലരും ഹര്‍ത്താലാണെന്ന് അറിയുന്നത്. മൂവാററുപുഴയിലെ തിങ്കളാഴ്ച ചന്തയും ഹര്ത്താലില്പ്പെട്ടു. ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ബേക്കറികളിലും എല്ലാ സാധനങ്ങളും തയ്യാറായപ്പോളാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഞായറാഴ്ച വൈകിട്ട് കടകള്‍ അടപ്പിക്കുവാനായി കൂട്ടമായി എത്തിയത്. ഇതോടെ തലേന്നു പലസ്ഥാപനങ്ങളിലും തയ്യാറാക്കി വച്ചിരുന്ന ഭക്ഷണ സാധനങ്ങളും നഷ്ടമായി.
സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയില്ല. കെ.എസ്.ആര്.ടി. സിയും മറ്റു വാഹനങ്ങളും സര്‍വ്വീസ് നടത്തി. ശനിയും ,ഞായറും അവധിയായിരുന്ന ബാങ്കുകള്‍ തിങ്കളാഴ്ചയും തുറക്കാതായതോടെ ഇടപാടുകാര്‍ നന്നേ വലഞ്ഞു. എ.ടി.എമ്മുകളിലും പണം കിട്ടാതായത് പലര്ക്കു ബുദ്ധിമുട്ടായി.
എന്നാല്‍ സര്‍ക്കാര്‍ ആഫീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ഭാഗികമായി ബാധിച്ചു. രാവിലെ 9 മണിയോടെ വണ്‍വേയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. നെഹൃൂപാര്ക്ക് , കച്ചേരിത്താഴം, പി.ഒ. ജംഗ്ഷന്, കെ.എസ്.ആര്.ടി.സി , 130 ജംഗ്ഷന് ,വെള്ളൂര്‍കുന്നം, വാഴപ്പിള്ളി , പള്ളിപ്പടി , പായിപ്രകവല , എസ്.വളവ് ചുറ്റി പായിപ്രകവലയില്‍ സമാപിച്ചു.
പൊലിസ് സംഘത്തിന് കയ്യടി പ്രവാഹം.
മൂവാറ്റുപഴ സി.ഐ ജയകുമാര്‍,എസ്.ഐ ബ്രിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘമാണ് നഗരത്തില്‍ സ്ഥിതിഗതികള്‍ നിയന്തിച്ചത്.ഒഴുകിയെത്തിയ ആള്‍കൂട്ടത്തെ സമചിത്തതയോടെയാണ് പൊലിസ് നേരിട്ടത്.സമരക്കാരുടെ പ്രകടനത്തോടൊപ്പം പത്തുകിലോമീറ്ററോളം പൊലിസ് പൊരിവെയില്ത്ത് നടന്നു നീങ്ങുകയായിരുന്നു. പലപ്പഴും അതിരുവിട്ട പ്രവര്‍ത്തകരുടെ പ്രകടനങ്ങളെ പൊലിസ് തന്ത്രപരമായി തന്നെ വരുതിയിലാക്കി. ഇത് അനിഷ്ട സംഭവങ്ങള്‍ പാടെ ഒഴിവാക്കി.
ഇരുനൂറോളം പേര്‍ക്കെതിരെ കേസെടുത്തു
ഷെഫിന് കുട്ടന്,സബീര്‍ കൊച്ചുമുഹമ്മദ്,ഫിയാസ്,ഷെമീര്‍,ഷബിന് മുഹമ്മദ്,ഇസ്മയില്‍ എന്നിവരുള്‍പ്പടെ കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെ കേസെടുത്തതായി സി.ഐ ജയകുമാര്‍ അറിയിച്ചു.
തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളായ ഒരു വിഭാഗം ഇരുചക്ര വാഹനങ്ങളില്‍ കറങ്ങി നടന്ന് നഗരത്തിലെ കടകളടപ്പിക്കുയായിരുന്നു. സംഘര്‍ഷം ഉണ്ടാകാതിരിക്കുവാന്‍ ജാഗ്രതയോടേയും ഒപ്പം സംയമനത്തോടേയും പോലീസ് പ്രവര്‍ത്തിച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല