ന്യൂഡല്‍ഹി: കാശ്മീര്‍ വിഭജന ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും അറസ്റ്റുചെയ്തു. ഇന്നലെ രാത്രിമുതല്‍ വീട്ടുതടങ്കലിലായിരുന്നു മെഹ്ബൂബ മുഫ്തിയുടെ അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു. ശ്രീനഗറിലെ വസതിയില്‍ നിന്നും ഇവരെ സമീപത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമര്‍ അബ്ദുള്ളയെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് സൂചന.
കാശ്മീര്‍ വിഭജന ബില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സജ്ജാദ് ലോണെ എന്നിവരെ വീട്ടിതടങ്കലിലാക്കിയിരുന്നു.


