മൂവാറ്റുപുഴ: സി പി എം മുളവൂര്‍ ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴില്‍ പി.ഒ.ജംഗ്ഷന് ബ്രാഞ്ചിന് കീഴില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ മുളവൂര്‍ പി.ഒ.ജംഗ്ഷന് സമീപം താമസിക്കുന്ന നിര്‍ദ്ധന കുടുംബത്തിന് കനിവ് ഭവന പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം സി.പി.എം. സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വഹിച്ചു. അബൂബക്കര്‍ വഹബി മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി പ്രസിഡന്റ് എ.കെ.നവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എം.ഷാജി സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എസ്.റഷീദ്, ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി, മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റ് യു.പി.വര്‍ക്കി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി.സി.ഉണ്ണി കൃഷ്ണന്, ഒ.കെ.മുഹമ്മദ്, പി.എസ്.ബൈജു, വി.പി.സീതി എന്നിവര്‍ സംസാരിച്ചു.