RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്കാണ് യോഗം. കർഷകരുടെ വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബർ 31വരെ നീട്ടാനുള്ള സർക്കാർ തീരുമാനത്തിന് ആർബിഐ അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടിയെ കുറിച്ച് യോഗം ചർച്ച ചെയ്യും.

ആർബിഐ അനുമതി ഇല്ലാത്തതിനാൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ബാങ്കേഴ്സ് സമിതി പത്രപരസ്യം നൽകിയിരുന്നു. ബാങ്കുകൾക്ക് വായ്പകളിൽ സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് ആർ‍ബിഐ വ്യക്തമാക്കിയ സാഹചര്യത്തിൽ ജപ്തി നടപടികൾ നീട്ടിവെക്കണമെന്ന് ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെടും.