മൂവാറ്റുപുഴ :ഫുട്ബോള്‍ കോച്ചിംഗ് ക്യമ്പില്‍ കുട്ടികളിക്കാര്‍ക്ക് ആവേശം നല്കി ഐ.എം വിജയനെത്തി. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ പരിശീലന ക്യാമ്പിലാണ് മുന്‍ ഇന്ത്യന്‍ ഫൂട്ബോള്‍ താരം ഐ.എം.വിജയനെത്തിയത്.
ഫുട്ബോളിന് ലോകത്ത് പ്രസക്തി കൂടിവരികയാണന്നും ഇത്തരം പരിശിലനകളരികളാണ് ഭാവി ഫുട്ബോളിന് ആവശ്യമെന്നും വിജയന് പറഞ്ഞു. ഇക്കുറി സന്തോഷ് ട്രോഫി കേരളം നേടിയതിന്റെ പ്രതീകമായി തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഫുട്ബോള്‍ വിജയന് അക്കാദമിക്ക് സമ്മാനിച്ചു. മദ്ധ്യകേരളത്തില്‍ ഫുട്ബോള്‍ പരിശിലനത്തിന് മൂവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് അക്കാദമി മികച്ച സംഭാവന നല്‍കുന്നുണ്ട്. ഇത്തരം മികച്ച പരിശീലനങ്ങളാണ് ഭാവി ഫുട്ബോളിന് മുതല്കൂട്ടാവുകയെന്നും വിജയന് പറഞ്ഞു.
ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ജെബി മാത്യു അദ്ധ്യക്ഷത വഹിച്ചു.ഫഹദ് ബിന്‍ ഇസ്മായില്‍, റഫീഖ് പൂക്കടാസ്, എല്‍ദോ ബാബു വട്ടക്കാവില്‍, റഹിം പൂക്കടശ്ശേരി,സിബി പൗലോസ്, വിജു മോന്,സലിം പാലച്ചുവട്ടില്‍,യൂസഫ് അന്‍സാരി , റഷീദ് വെള്ളിരിപ്പില്‍,നവാസ് മെക്കന്‍, രാജന് ബാബു, ബിനോയ്, ആസിഫ് മൂസ, മുഹ്സിന്, രാജേഷ്,ഷെമീര്‍, ഹെഡ് കോച്ച് ബിനു സ്കറിയ, ജൂനിയര്‍ അമല്‍ ഗോപാല്‍,ശിഹാബുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.