കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലം നിയുക്ത എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണ ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പ് പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവന് (69) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.45നാണ് സംഭവം. പട്ടുവം മുതുകുടയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് നല്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഘവന്. ആദ്യത്തെ സ്വീകരണ ചടങ്ങായിരുന്നു ഇവിടത്തേത്.
രാഘവന്റെ മരണത്തെത്തുടര്‍ന്ന് ഇന്നത്തെ സ്വീകരണ ചടങ്ങുകള്മാറ്റിവച്ചു. മൃതദേഹം ഇന്നു രാവിലെ 9ന് മഴൂര്‍ ഭവനത്തിലും തുടര്‍ന്ന് മുള്ളൂലിലെ തറവാട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം മുള്ളൂല്‍ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്റെ സഹോദരനാണ്.

