ലഖ്നൗ: മന്ത്രിസഭാ യോഗമടക്കം തന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിലക്ക്. യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് എല്ലാ മന്ത്രിമാരും ശ്രദ്ധ കേന്ദ്രീകരിക്കണ്ടത്. തങ്ങളുടെ മൊബൈല്‍ ഫോണുകളിലല്ലെന്നും യോഗി പറഞ്ഞു.
മന്ത്രിസഭാ യോഗങ്ങള്‍ക്കിടെ ചില മന്ത്രിമാര്‍ വാട്സാപ്പ് സന്ദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് ഉത്തര്‍പ്രദേശിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
അതേ സമയം ചര്‍ച്ചകളിലെ സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനും കൂടിയാണ് യോഗി ഇത്തരമൊരു തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെയും ചില നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോണുകള്‍ യോഗത്തിന് കൊണ്ടു വരാമെങ്കിലും സൈലന്റ് മോഡിലിടണമെന്നായിരുന്നു നിര്‍ദേശം.
മന്ത്രിസഭാ യോഗത്തിന് മുമ്പ് മന്ത്രിമാരുടെ ഫോണുകള്‍ കൗണ്ടറിലേല്പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം.


