തിരുവനന്തപുരം: പ്രതിപക്ഷ നേതാവൊരുക്കിയ ഇഫ്താർ വിരുന്നിൽ ഗവർണറും,രാഷ്ട്രീയ നേതാക്കളും മത മേലധ്യക്ഷൻമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലാണ് രമേശ് ചെന്നിത്തല ഇഫ്താർ വിരുന്നൊരുക്കിയത്. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, വിവിധ കക്ഷി നേതാക്കള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, വിവിധ മതമേധ്യക്ഷൻമാരും എന്നിവർ പങ്കെടുത്തു.

