തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ക്രൂരമായി പെരുമാറിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചു. നേഴ്സിംഗ് അസിസ്റ്റന്റ് സുനില്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സസ്പെന്റു ചെയതതുകൊണ്ട് മാത്രം കാര്യമില്ലന്നും സുനില്‍കുമാറിനെ ജയിലിലടക്കണമെന്നും സോഷ്യല്‍ മീഡിയ.
സംഭവത്തെക്കുറിച്ചന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംഭവം മെഡിക്കല്‍ കോളേജിലാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.. പ്രചരിക്കുന്ന വീഡിയോയിലെ സംഭവം എന്ന് നടന്നുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ആ രോഗി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലില്ല. എങ്കിലും വാര്‍ഡ് 15 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നേഴ്സിംഗ് അസിസ്റ്റന്റ് സുനില്‍കുമാറിനെ കണ്ടെത്തി വിശദമായി അന്വേഷിച്ച ശേഷം ശക്തമായ നടപടി സ്വീകരിക്കും.
……സംഭവം ഇങ്ങനെ…..
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടന്ന വൃദ്ധനായ വിളക്കുപാറ സ്വദേശി വാസുവാണ് നഴ്സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിന്റെ ക്രൂരതയ്ക്കിരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വാര്‍ഡായ പതിനഞ്ചിലാണ് സംഭവം നടന്നത്. വൃദ്ധനായ രോഗിയുടെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന് നിലവിളിക്കുന്ന ദൃശ്യങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.അപകടം പറ്റി കാലോടിഞ്ഞതിനെ തുടര്‍ന്ന് കമ്പി ഇട്ടു കിടക്കുന്ന വൃദ്ധനോട് ആ വാര്‍ഡിലെ നഴ്സിങ് അസിസ്റ്റന്റ് സുനില്‍ കുമാര്‍ ക്രൂരമായി പെരുമാറുന്നത് ദൃശ്യങ്ങളില്‍ കാണാം.സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് . സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സുനില്‍കുമാറിനെ സസ്പെന്റ് ചെയ്തത്.