
കായംകുളം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്റെ സ്വര്‍ണം കവര്‍ന്നതായി പരാതി. വേരുവള്ളി ചെങ്കലാത്തുവീട്ടില് അക്ഷരയുടെ ആഭരണങ്ങളാണ് നഷ്ടമായത്. എറണാകുളത്ത് നിന്ന് വിഴിഞ്ഞത്തേക്കുപോയ കെഎസ്ആര്‍ടിസി ബസില്‍ അമ്പലപ്പുഴയില്‍ നിന്നാണ് യുവതി കയറിയത്. ബസ് ഹരിപ്പാട് കഴിഞ്ഞപ്പോള്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

