കൊളംബോ: ശ്രീലങ്കയേയും ലോകരാജ്യങ്ങളെയും ഞെട്ടിച്ച സ്ഫോടനപരമ്പരകള്ക്കു പിന്നില്‍ പ്രാദേശിക ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെന്ന് സ്ഥിരീകരണം. നാഷണല്‍ തൗഹീത്ത് ജമാഅത് (എന്‍ജെടി) എന്ന സംഘടനയാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി രജിത സെനരത്നെ വ്യക്തമാക്കി.

എന്ജെടിയ്ക്ക് സ്ഫോടനങ്ങള്‍ നടത്താന്‍ വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ലങ്കയിലെ പള്ളികള്‍ക്ക് നേരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയും ആക്രമണമുണ്ടാകുമെന്ന് ഏപ്രില്‍ 11 മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും സെനരത്നെ വ്യക്തമാക്കി.
സുരക്ഷാ വീഴ്ചകള്‍ക്ക് ക്ഷമ ചോദിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


