തൊടുപുഴ :ബാംഗ്ലൂരില്‍ ബൈക്ക് അപകടത്തില്‍ തൊടുപുഴ മഠത്തിക്കണ്ടം നിരപ്പേല്‍ ജോര്‍ജിന്റെ മകന് ഷെര്‍ലിന്‍ എന്‍. ജോര്‍ജ് (അപ്പു – 27) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് തെനംകുന്ന് പള്ളിയില്‍. മാതാവ് മേഴ്സി. സഹോദരന് – സാജന്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. ബാംഗ്ലൂരില്‍ ജോലി നോക്കി വരികയായിരുന്നു. തൊടുപുഴ ടൗണ്‍ പള്ളിയിലെ യുവദീപ്തിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം ബാംഗ്ലൂര്‍ ടാറ്റാ എല്ക്സിയില് ജോലി ചെയ്തു വരികയായിരുന്നു. തൊടുപുഴ സരസ്വതി വിദ്യാഭവന്, കദളിക്കാട് വിമലമാതാ ഹൈസ്കൂള്‍, കുമാരമംഗലം എം.കെ.എന്‍.എ. എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.