തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച തൊടുപുഴയിലെ ഏഴ് വയസുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുട്ടിയെ പരിശോധിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ര്മാരുടെ സംഘമാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ സഹായം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി പറഞ്ഞിരുന്നു. അതേസമയം കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം.
കുട്ടിയെ വേറേതെങ്കിലും ആശുപത്രിയിലേക്ക് നീക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്റേയും മറ്റ് അവയവങ്ങളുടേയും പ്രവര്‍ത്തനം തീരെ മന്ദഗതിയിലാണ്. എങ്കിലും കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്താനാണ് ശ്രമമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.