ബാഗ്ദാദ്: മൊസൂള്‍ നഗരത്തിനടുത്ത് ടൈഗ്രീസ് നദിയില്‍ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. മരിച്ചവരില്‍ 12 കുട്ടികളുമുണ്ടെന്ന് ഇറാക്ക് ആരോഗ്യമന്ത്രാലയം വക്താവ് സയ്ഫ് അല്‍ ബദര്‍ പറഞ്ഞു.

ബോട്ടില്‍ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നൂറോളം പേര് നീന്തല്‍ വശമില്ലാത്തവരായിരുന്നു. 60 പേരെ ഇനിയും കാണാനുണ്ട്.
മരിച്ച ഭൂരിഭാഗം പേരും നീന്തല്‍ വശമില്ലാത്ത വനിതകളും കുഞ്ഞുങ്ങളുമാണെന്ന് മൊസൂള്‍ സിവില്‍ ഡിഫന്‍സ് മേധാവി ഹുസാം ഖലീല്‍ അറിയിച്ചു. കുര്‍ദിഷ് പുതുവത്സരദിനം ആഘോഷിക്കാന്‍ സമീപത്തെ ടൂറിസ്റ്റ് ദ്വീപായ ഉംറബായീനിലേക്കു പോയവരാണ് ദുരന്തത്തിന് ഇരയായത്. ദുരന്തത്തെക്കുറിച്ച് അന്വേഷണം ന ടത്താന്‍ പ്രധാനമന്ത്രി അബ്ദുള്‍ മഹ്ദി ഉത്തരവിട്ടു.


