ന്യൂഡല്‍ഹി: ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നതു മോദിയുടെ ഭരണത്തിലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ മൂലം പൊറുതിമുട്ടിയ ലക്ഷക്കണക്കിനു കര്‍ഷകര്‍ സമരവുമായി തെരുവിലിറങ്ങേണ്ട സാഹചര്യവുമുണ്ടായി.
കേരളത്തില്‍ ലക്ഷ്യമിടുന്നത് ഇരുപതില്‍ ഇരുപതു സീറ്റെന്നും സ്ഥാനാര്‍ഥി നിര്‍ണയം തികഞ്ഞ ജാഗ്രതയോടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.