മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും വൈഡബ്ലിയുസിഎയും സംയുക്തമായി വനിതാദിനം ആചരിച്ചു. മൂവാറ്റുപുഴ വൈഡബ്ലിയുസിഎയില്‍ നടന്ന ചടങ്ങ് മൂവാറ്റുപുഴ സബ് ജഡ്ജി സി.ജി.ഘോഷാ ഉദ്ഘാടനം ചെയ്തു. നീനാ ജോബ് പൊറ്റാസ്, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ് ടി, ഗീത ജയിംസ്, ഡോ.കുക്കു മത്തായി, ഫിലോമിന ബേബി, ആനി അവിരാച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ. ഷൈനി ഫെലിക്സി ക്ലസ് നയിച്ചു.