കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നിലച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന് രംഗത്ത്. പദ്ധതി നടത്തിപ്പിനായി പലതവണ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് ശ്രീധരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശരിയാക്കാം എന്ന് പറഞ്ഞതല്ലാതെ മുഖ്യമന്ത്രി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ തുറന്നു. നാല് വര്‍ഷമായി മാസം തോറും 16 ലക്ഷം രൂപ വീതം ചെലിടുന്നു.
ഡിഎംആര്‍സിയുടെ രണ്ട് ഓഫീസുകളും ഈ മാസം 15ഓടെ അടച്ചുപൂട്ടും. ഇനി അത് തുടരാനാവില്ല. ഡിഎംആര്‍സിക്ക് അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.