മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലൂടെ കടന്നു പോകുന്ന കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കക്കടാശ്ശേരി മുതല്‍ കടാതി വരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി. മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനില്‍ വര്‍ഷങ്ങളായി പ്രദേശവാസികളനുഭവിക്കുന്ന വെള്ളകെട്ടിന് പരിഹാരമായി ടൈല്‍ വിരിയ്ക്കലിനാണ് തുടക്കമായത്. ചെറിയൊരു മഴപെയ്താല്‍ പോലും വെള്ളകെട്ട് അനുഭവപ്പെടുന്ന ചാലിക്കടവിന് ജംഗ്ഷനില്‍ റോഡ് തകരുന്നതും നിത്യസംഭവമായി മാറിയിരിക്കുകയായിരുന്നു. ചാലിക്കടവ് ബൈപാസിന്റെ തുടക്കവും ഇവിടെ നിന്നായതിനാല്‍ റോഡില്‍ രൂപപ്പെടുന്ന കുഴികള്‍ ഗതാഗത കുരുക്കിനും കാരണമായിരുന്നു. റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെടുമ്പോള്‍ എന്‍.എച്ച്. അധികൃതര്‍ കുഴിയടയ്ക്കല്‍ നടത്താറാണ് പതിവ്. റോഡ് തകര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെടുന്നതും പതിവാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ കുഴികള്‍ അടചങ്കിലും വാഹനങ്ങള്‍ കടന്നു പോകുന്നതോടെ വന്‍ ഗര്‍ത്തങ്ങളായി മാറുകയായിരുന്നു. കുഴിയില്‍ നിന്നും തെറിച്ച് വീണ മെറ്റില് റോഡില്‍ നിരന്നതോടെ നിരവധി ബൈക്ക് യാത്രക്കാര്‍ മെറ്റിലില്‍ തെന്നി വീണ് പരിക്കേറ്റിരുന്നു. തുടര്‍ച്ചയായി ഇവിടെ റോഡ് തകരുന്നത് പതിവായതോടെയാണ് റോഡില്‍ ടൈല്‍ വിരിക്കാന്‍ തീരുമാനിച്ചത്. റോഡ് ഉയര്‍ത്തി ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിനാണ് പരിഹാരമാകുന്നത്.
കക്കടാശ്ശേരി മുതല്‍ കടാതി വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും 89-ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്‍.എച്ചിലെ കക്കടാശ്ശേരി മുതല്‍ കടാതി വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 49-ലക്ഷം രൂപയും, ചാലിക്കടവ് ജംഗ്ഷനില്‍ ടൈല്‍ വിരിക്കുന്നതിന് 40-ലക്ഷം രൂപയും അടക്കമാണ് 89-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കക്കടാശ്ശേരി കോതമംഗലം അടിമാലി റോഡ് വികസനത്തിന് 50- കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടുകൊണ്ടിരിക്കുന്നത്. റോഡ് സ്ഥിരം തകരുന്ന നെഹ്രുപാര്ക്കിലും, വെള്ളൂര്‍കുന്നത്തും നാഷ്ണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും 30-ലക്ഷം രൂപ മുതല്‍ മടക്കി നേരത്തെ ടൈല്‍ വിരിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് ചാലിക്കടവ് ജംഗ്ഷനിലും ടൈല്‍ വിരിക്കുന്നത്.


