ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങളും നിലപാടുകളും കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

