പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദി അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയെന്ന് രാഹുല്‍ പറഞ്ഞു.
എന്നാല്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് ദിവസം 17 രൂപ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പാറ്റ്നയില്‍ റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഴുവന്‍ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

