ദില്ലി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി. രാഷ്ട്രീയമെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മണ്ഡലങ്ങളുള്‍പ്പടെ ഇനി പ്രിയങ്കാഗാന്ധിയുടെ കീഴിലാണ്. മോദിയുടെ വാരാണസിയും യോഗിയുടെ ഗൊരഖ്പൂരും ഉള്‍പ്പടെയുള്ള തന്ത്രപ്രധാനമണ്ഡലങ്ങളാണ് പ്രിയങ്കയുടെ ചുമലില്‍ കോണ്‍ഗ്രസ് വിശ്വാസമര്‍പ്പിച്ച് ഏല്പിച്ചുകൊടുത്തിരിക്കുന്നത്.
ബിജെപിയുടെ വോട്ട് ബാങ്കായ മണ്ഡലങ്ങളില്‍ സവര്‍ണവോട്ടുകള്‍ പ്രിയങ്കയിലൂടെ പെട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെയാണ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാലിനെയും, കിഴക്കന്‍, വടക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായി പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോണ്‍ഗ്രസ് നിയമിച്ചുകൊണ്ട് പ്രസ്താവനയിറക്കിയത്. രണ്ട് മാസത്തേക്കല്ല, താന്‍ പ്രിയങ്കയെയും ജ്യോതിരാദിത്യയെയും ഉത്തര്‍പ്രദേശിലേക്കയക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നത്, പ്രിയങ്ക സജീവരാഷ്ട്രീയത്തില്‍ തുടരുമെന്ന വ്യക്തമായ സൂചനയാണ്. തന്റെ സഹോദരി കഴിവുറ്റ നേതാവാണെന്നും ജ്യോതിരാദിത്യയും പാര്‍ട്ടിയുടെ ഊര്‍ജമുള്ള യുവനിരയിലെ നേതാക്കളിലൊരാളാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു.
PM Modi's interaction with booth workers from Baramati, Gadchiroli, Hingoli, Nanded & Nandurbar. https://t.co/9YkdTaf2go
— BJP (@BJP4India) January 23, 2019

