മെക്സിക്കോ: മെക്സിക്കോയെ നടുക്കി ഇന്ധന പൈപ്പ് പൊട്ടിത്തെറി. വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെക്സിക്കോയിലെ ഹിഡാല്‍ഗോയിലുള്ള ടെലഹ്യൂലില്പെനിലാണ് വലിയ അപകടം ഉണ്ടായത്.
മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഏഴ് പേര് പ്രായപൂര്‍ത്തിയെത്താത്തവരാണ്. പരിക്കേറ്റവരുടെ എണ്ണം 74 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇന്ധന മോഷ്ടാക്കള്‍ പൈപ്പ് ലൈന്‍ തുരന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പെട്രോളിയം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

