തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊല്ലത്തെ പരിപാടികള്‍ അലങ്കോലമാക്കാന്‍ സംസ്ഥാന സര്‍ക്കാരും സി പി എമ്മും ശ്രമിക്കുന്നുവെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
പ്രധാനമന്ത്രി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ കൊതിക്കെറുവ് ആണ് സര്‍ക്കാറിന്. പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താനി പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.

