ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്ത സിജെപി കണ്വീനര് അഭിജീത് ദീപ്കെക്ക് ജാമ്യം അനുവദിച്ച് സ്പെഷ്യല് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു വര്ഷം സമാധാനം ഉറപ്പാക്കണമെന്നാണ് ഉപാധി.
വെള്ളിയാഴ്ച സിജെപി ആഹ്വാനംചെയ്ത തിരംഗ മാര്ച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് മാര്ച്ചില് പങ്കെടുക്കാന് പുറപ്പെട്ട ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. ദീപ്കെയുടെ അറസ്റ്റ് പൊലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായായിരുന്നു് കരുതല് അറസ്റ്റ്. ഇന്നലെ തിരംഗ മാര്ച്ചിനിടെ കസ്റ്റഡിയില് എടുത്ത ഐസ അധ്യക്ഷ നേഹ ബോറയെ പുലര്ച്ചെ വിട്ടയച്ചിരുന്നു.

