ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ ബ്ലോക്ക് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ രാഹുല്‍ഗാന്ധി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് പെരുമാറിയെന്ന് ബിജെപി .റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ നീക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ രാഹുല്‍ തള്ളുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ആരോപണം. പ്രതിഷേധത്തിനിടെ വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ അടക്കം അതിക്രമം ഉണ്ടായെന്നും പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കുമെന്നും ഡല്‍ഹി പൊലീസ് ഇന്നലെ പറഞ്ഞിരുന്നു
ഇന്നലെ നടന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ വീണ്ടും കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മമത ബാനര്‍ജിയും പങ്കെടുക്കും. നിലവില്‍ ഡല്‍ഹിയിലുള്ള എംപിമാരോട് ഇവിടെത്തന്നെ തുടരാനും. ബാക്കിയുള്ളവരോട് എത്രയും പെട്ടെന്ന് ഡല്‍ഹിയിലേക്ക് എത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദ്ദേശം നല്കി.ഇതിന് പുറമെ രാഹുല്‍ ഗാന്ധിക്ക് എതിരായ പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.വിഷയത്തില്‍ എന്‍എസ്യുവും ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തും.

