മൂവാറ്റുപുഴ: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി . അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ജനാധിപത്യ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും, ഭരണകൂടത്തിന്റെ തെറ്റായ നടപടികൾക്കെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം തുടരുമെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ചെയർമാൻ കെ.എം. സലീം, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, മുൻ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിത് അലി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി പി. രജിത, നിയോജകമണ്ഡലം പ്രസിഡന്റ് ബിന്ദു ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസം ബീഗം, കബീർ പൂക്കടശ്ശേരി, അമൽ എൽദോസ്, സബിത്ത് കുരുട്ടുകാവിൽ, മുഹമ്മദ് നിഷാദ്, കെ.കെ. സുബൈർ, ഷെബീന യൂനസ്, കെ എം റെജീന, ഷാൻ പട്ടം തുടങ്ങിയവർ സംസാരിച്ചു.

