കാട്ടാക്കട: ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര് പൂവച്ചല്‍ ഗവ.വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ്.യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് അസീം പൂവച്ചല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ആഫീസര്‍ ലീന, നസ്റിന്ടീച്ചര്, പ്രശാന്ത്, തുടങ്ങിയവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികള്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി. പൂവച്ചല്‍ ഗവ.യു.പി.സ്കൂളിന്റെ പരിസരങ്ങള്‍ ശുചീകരിച്ചു.

