തിരുവനന്തപുരം: റിപ്പോട്ടര്‍ ടിവിയില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്. നിയമപരമായ പരിശോധനയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുപണമാണ് അടിച്ചുമാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ മാധ്യമ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്റ്റേഡിയം നവീകരണത്തിന് ഉള്‍പ്പടെ 25 കോടിയാണ് അടിച്ചുമാറ്റിയത്. ഈ തട്ടിപ്പിന് നേതൃത്വം നല്കുന്ന മഹാന് ഒരുപാട് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. അങ്ങനെയുള്ളവര്‍ മാധ്യമം നടത്തിയാല്‍ അതിനെ മാധ്യമസ്വാതന്ത്ര്യം എന്ന് പേര് വിളിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് റെയ്ഡ് ഉണ്ടായില്ല – അദ്ദേഹം പറഞ്ഞു.
വഞ്ചന, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോര്‍ട്ടര്‍ ബ്രോഡ് കസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്. പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തി. സര്‍ക്കാരിനെയും, ജനങ്ങളെയും കമ്പളിപ്പിച്ചു, അര്‍ജന്റീന ഫുട്ബോള്‍ ടീമുമായി ബന്ധപ്പെട്ട കരാറില്‍ നിയമ വിരുദ്ധവും, വ്യാജവുമായ ഭാഗങ്ങള്‍ എഴുതിച്ചേര്‍ത്തു, പ്രതികള്‍ അന്യമായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു – എന്നിങ്ങനെയാണ് എഫ്ഐആറില്‍ പറയുന്നത്.

