മുവാറ്റുപുഴ: ബദലാബ് സെരിരി ഹേ, (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് സി.പി.ഐ.സെപ്തംബര്‍ 1ന് ഡെല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമരത്തില്‍ പങ്കെടുക്കുന്ന മൂവാറ്റുപുഴയില്‍ നിന്നുള്ള സമരക്കാര്‍ക്ക് യാത്രയപ്പു നല്കി. സഖാവ് കെ.മുരളി ഭവനില്‍ നടന്ന ചടങ്ങ് സി.പി.ഐ. ജില്ലാ സെക്രട്ടറിയും സമര വളണ്ടിയറുമായ എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സീന ബോസ് അദ്ധ്യക്ഷത വഹിച്ചു. വിന്‍സന്‍ ഇല്ലിക്കല്‍, കെ.പി.അലിക്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. മുവാറ്റുപുഴയില്‍ നിന്നും സമരത്തില്‍ പങ്കെടുക്കുന്ന സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.എ. നവാസ്, മണ്ഡലം കമ്മറ്റി അംഗങ്ങളായ എം.കെ.അജി, കെ.ബി നിസാര്‍, കെ.പി.അലിക്കുഞ്ഞ് മഹിളാസംഘം ജില്ലാ കമ്മറ്റി അംഗങ്ങളായ എന്‍.കെ.പുഷ്പ, വിമല വാസു, വാളകം ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു ബിനോയി, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എം.എം.ബോസ്, കെ.എസ്.രാജീവ് എന്നിവര്‍ക്കാണ് യാത്രപ്പു നല്‍കിയത്

