പലസ്തീന്: പലസ്തീനില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന് ടി.വി ഓഫീസിനു നേരെ ആക്രമണം. ലക്ഷങ്ങള്‍ വില വരുന്ന ക്യാമറ, എഡിറ്റിംങ്, ബ്രോഡ്കാസ്റ്റിംങ് ഉപകരണങ്ങള്‍ തകര്‍ന്നു. ഈ ഗൂഢാലോചനയില്‍ ഹമാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഫലസ്തീന് ബ്രോഡ്കാസ്റ്റിങ് കോര്പറേഷന് ചെയര്മാന് അബ്മഗ് അല്‍സാഫ് പറഞ്ഞു.
ഹമാസാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ആരോപണം ഹമാസ് നിഷേധിച്ചു. ഹമാസും മഹ്മുദ് അബ്ബാസും തമ്മില്‍ വലിയ തര്ക്കമമാണ് ഉടലെടുത്തിട്ടുള്ളത്. അതിനിടെയണ് മഹ്മുദ് അബ്ബാസിന്റെ ടി.വി കേന്ദ്രത്തില്‍ ആക്രണമുണ്ടായത്. ഇതിനു മുമ്പ് 2007ലാണ് പലസ്തീന് ടി.വിക്കു നേരെ ആക്രമണമുണ്ടയിരുന്നത്. അന്ന് ചാനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങി. പിന്നീട് 2011ലാണ് സംപ്രേഷണം പുനസ്ഥാപിച്ചത്. ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഹമാസ് അറിയിച്ചു.

