അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വം മാറണമെന്ന് അംഗങ്ങൾ. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണെന്നും ആവശ്യം. അവിശ്വാസപ്രമേയത്തിന്റെ പകർപ്പ് ലഭിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞു തീർക്കാനായില്ലെന്നും വിമർശനം. അവിശ്വാസ പ്രമേയം ഇന്നത്തെ ജനറൽബോഡിയിൽ ഉന്നയിക്കും. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി.
നിലവിലുള്ള എക്സിക്യൂട്ടീവ് മാറി പുതിയ നേതൃത്വം വരണമെന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ നിലപാട്. എന്നാൽ വനിതാ നേതൃത്വത്തെ മാറ്റിയാൽ സംഘടനക്ക് തന്നെയാണ് മോശം എന്ന വിലയിരുത്തലിലാണ് മുതിർന്ന താരങ്ങുടെ നിലപാട്. അതേസമയം അൻസിബ ഹസ്സനെതിരായ നടപടി ജനറൽ ബോഡി തീരുമാനിക്കട്ടെ എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിലപാട്. അമ്മയിൽ നീതി നിഷേധമെന്ന് ആരോപിച്ച് ട്രഷറർ ഉണ്ണിശിവപാൽ സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിഡിയോ സന്ദേശമയച്ചു.


