മൂവാറ്റുപുഴ : കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉന്നത കാഴ്ചപ്പാടോടെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ഉതകുന്ന പദ്ധതികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് നൽകിയ എം.പി. എക്സലൻസ് അവാർഡ് വിതരണം മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ചു.
മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, മുനിസിപ്പൽ ചെയർപേഴ്സൺ ജോയിസ് മേരി ആൻ്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നിജിഷാ നവാസ്, മാത്യൂസ് വർക്കി, കെ. എം. സലിം, ജീമോൻ പോൾ, ടോമി തന്നിട്ടമാക്കിൽ, ടി.എൻ. സുനിൽ, എൽദോ ബാബു വട്ടക്കാവൻ, സമീർ കോണിക്കൻ, പി എം അബ്ദുൽസലാം എന്നിവർ പ്രസംഗിച്ചു.


