വിജയവാഡ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ റെയിൽവെ സിഗ്നൽ അട്ടിമറിക്കാനുള്ള നീക്കം പൊലീസ് പരാജയപ്പെടുത്തി.ആകാശത്തേക്ക് 10 റൗണ്ട് വെടിവെച്ചാണ് ആക്രമികളെ പൊലീസ് തുരുത്തിയത്. നിടുബ്രേലു റെയിൽവേ സ്റ്റേഷന് സമീപത്താണ് റെയിൽവേ സിഗ്നൽ അട്ടിമറിക്കാൻ ശ്രമിച്ചത്.
രാത്രികാലങ്ങളിലുള്ള പതിവ് പൊലീസ് പെട്രോളിംഗിനിടെയാണ് സിഗ്നൽ സംവിധാനത്തിന് സമീപത്തായി ആക്രമികളെ പൊലീസ് കണ്ടത്. പൊലീസ് സംഘം അങ്ങോട്ട് വന്നതോടെ ആക്രമികൾ കല്ലെറിയുകയായിരുന്നു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചതോടെ ആക്രമി സംഘം ഇരുട്ടിൽ ഓടി ഒളിക്കുക്കുകയായിരുന്നു. റെയിൽവേ സിഗ്നൽ സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണ് തകർത്തതെന്ന് പൊലീസ് വ്യക്തമാക്കി. റെയിൽവേ സിഗ്നനലിന് സമീപം അസ്വഭാവികമായി ആളുകളെ കണ്ടപ്പോൾ പൊലീസ് അത് ചോദ്യം ചെയ്തു. ആപ്പോൾ ആക്രമികൾ പൊലീസിനെതിരെ കല്ലെറിയുകയായിരുന്നുവെന്ന് ഡിഐജി ബി.സത്യേശ്ബാബു പറഞ്ഞു.


